Advertisement

ശ്രേയാംസ്‌കുമാറിനെതിരെ എൽജെഡിയിൽ പൊട്ടിത്തെറി; നാല് അംഗങ്ങൾ രാജിവച്ചു

May 9, 2021
Google News 1 minute Read

തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയത്തിന് പിന്നാലെ ശ്രേയാംസ്‌കുമാറിനെതിരെ എൽജെഡിയിൽ പൊട്ടിത്തെറി. തർക്കത്തെ തുടർന്ന് നാല് അംഗങ്ങൾ പാർട്ടി സംസ്ഥാന നേതൃത്വത്തിൽ നിന്നും രാജിവച്ചു. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ശ്രേയാംസ്‌കുമാർ രാജിവെക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. ഓൺലൈനായി നടത്തിയ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് അംഗങ്ങളുടെ രാജി പ്രഖ്യാപനം.

പാർട്ടി ജനറൽ സെക്രട്ടറിമാരായ ഷേക്.പി.ഹാരിസ്, വി.സുരേന്ദ്രൻ പിള്ള, വൈസ് പ്രസിഡന്റ് എ.ശങ്കരൻ, പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി എന്നിവരാണ് രാജിവച്ചത്.

Read Also : രണ്ടാം പിണറായി സർക്കാരിൽ 21 മന്ത്രിമാർ; നാളെ മുതൽ ഉഭയകക്ഷി ചർച്ചകൾ

രാജ്യസഭാ സ്ഥാനത്തിരുന്ന് മത്സരിച്ചിട്ടും പരാജയപ്പെട്ട ശ്രേയാംസ്‌കുമാർ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നാണ് അംഗങ്ങളുടെ ആവശ്യം. വിമർശനം കടുത്തതോടെ എം.വി ശ്രേയാംസ്‌കുമാർ യോഗത്തിൽ നിന്നും ഇറങ്ങി പോയി.

Story Highlights: mv sreyams kumar, ljd

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here