Advertisement

തടി കുറച്ചാൽ ഇന്ത്യൻ ടീമിൽ പരിഗണിക്കാം; പൃഥ്വി ഷായോട് സെലക്ടർമാർ

May 9, 2021
2 minutes Read
selectors Prithvi Shaw kilos

ആഭ്യന്തര മത്സരങ്ങളിലും ഐപിഎലിലും ഗംഭീര പ്രകടനങ്ങൾ നടത്തിയിട്ടും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലുള്ള ടീമിൽ ഇടം പിടിക്കാതിരുന്ന യുവ ഓപ്പണർ പൃഥ്വി ഷായ്ക്ക് തടി കൂടുതലാണെന്ന് സെലക്ടർമാർ. തടി കുറച്ചാൽ ദേശീയ ടീമിൽ പരിഗണിക്കാമെന്ന് സെലക്ടർമാർ പറഞ്ഞു. പൃഥ്വിയെ ഇന്ത്യൻ ടീമിൽ ടീമിൽ നിന്ന് ഒഴിവാക്കിയതിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സെലക്ടർമാരുടെ പ്രതികരണം.

ഋഷഭ് പന്തിനെ മാതൃകയാക്കാനാണ് ഷായോട് സെലക്ടർമാർ ആവശ്യപ്പെട്ടിരുന്നത്. ടീമിൽ നിന്ന് പുറത്താക്കിയിരുന്ന പന്ത് തടി കുറച്ച് തിരികെ എത്തി ഗംഭീര പ്രകടനങ്ങൾ നടത്തിയിരുന്നു.

“ഒരു 21 കാരൻ എന്നത് പരിഗണിക്കുമ്പോൾ പൃഥ്വി ഇപ്പോഴും ഫീൽഡിൽ വേഗത കുറഞ്ഞയാളാണ്. അദ്ദേഹം തടി കുറയ്ക്കേണ്ടതുണ്ട്. ഓസ്ട്രേലിയയിൽ ഫീൽഡ് ചെയ്യുമ്പോൾ അദ്ദേഹത്തിന് ഏകാഗ്രതക്കുറവും ഉണ്ടാഇരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിനു ശേഷം ഷാ ഒരുപാട് അധ്വാനിക്കുന്നുണ്ട്. പന്തിൻ്റെ ഉദാഹരണം അദ്ദേഹത്തിനു മുന്നിലുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ കാര്യങ്ങൾ മാറ്റിമറിക്കാൻ പന്തിനു കഴിഞ്ഞെങ്കിൽ പൃഥ്വിക്കും പറ്റും.”- ബിസിസിഐ പ്രതിനിധി പറഞ്ഞതായി ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

പൃഥ്വി ഷായെ കൂടാതെ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ എന്നിവരെയും ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചില്ല. ലോകേഷ് രാഹുൽ, വൃദ്ധിമാൻ സാഹ എന്നിവരെ ടീമിൽ പരിഗണിച്ചിട്ടുണ്ടെങ്കിലും ഫിറ്റ്നസ് പരിഗണിച്ച് മാത്രമേ ഇവർക്ക് ടീമിൽ ഇടം നൽകൂ.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് നടക്കുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കിയാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയത്.

Story Highlights: selectors ask Prithvi Shaw to shed a few kilos

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top