Advertisement

ലോക്ക്ഡൗണിൽ പുറത്തിറങ്ങാന്‍ യുവാവ് കണ്ടെത്തിയ കാരണം മുഖക്കുരു, അപേക്ഷ വൈറല്‍

May 9, 2021
1 minute Read

രാജ്യം കൊറോണയുടെ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ്. രോഗവ്യാപനം കുറയ്ക്കുന്നതിനായി പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യക്കാര്‍ക്ക് പുറത്തിറങ്ങാന്‍ ഇ-പാസും നിര്‍ബന്ധമാക്കിയിട്ടുണ്ട്. പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി പേരാണ് പൊലീസിന്റെ ഇ-പാസിനായി അപേക്ഷിച്ചത്. അത്തരത്തിലൊരു അപേക്ഷയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

മുഖക്കുരു ചികിത്സിക്കാന്‍ പുറത്തുപോകണമെന്നാണ് യുവാവിന്റെ ആവശ്യം. അപേക്ഷയുടെ പകര്‍പ്പ് പങ്കുവെച്ച്‌ ബിഹാറിലെ പര്‍ണിയ ജില്ലാ മജിസ്‌ട്രേറ്റ് രാഹുല്‍ കുമാറാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് വൈറലാവുകയായിരുന്നു.

ലോക്ക്ഡൗണിൽ ഇ-പാസിനായി നിരവധി അപേക്ഷകള്‍ ലഭിച്ചു. കൂടുതലും അവശ്യ കാരണങ്ങള്‍ക്കായിരുന്നെങ്കില്‍ ഇങ്ങനെ ചില ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയും അപേക്ഷകള്‍ കിട്ടിയെന്ന് അദ്ദേഹം കുറിച്ചു. നിങ്ങളുടെ മുഖക്കുരു ചികിത്സയ്ക്ക് അല്‍പ്പം കാത്തിരിക്കാനും രാഹുല്‍ ആവശ്യപ്പെട്ടു.ആശുപത്രിയിലേക്ക് പോകുന്നതിന്റെ കാരണമായാണ് യുവാവ് മുഖക്കുരു ചൂണ്ടിക്കാട്ടിയത്. സംഭവം വൈറലായതോടെ പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top