Advertisement

അവശ്യസാധനങ്ങളും മരുന്നുകളും വീട്ടുപടിക്കൽ; ഓൺലൈൻ സംവിധാനവുമായി കൺസ്യൂമർഫെഡ്

May 10, 2021
1 minute Read

ലോക്ക്ഡൗണിൽ അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ സംവിധാനമൊരുക്കി കൺസ്യൂമർഫെഡ്. പോർട്ടൽ വഴി ഓർഡർ നൽകിയാൽ ഇനിമുതൽ എല്ലാം വീട്ടുപടിക്കൽ എത്തും. സംസ്ഥാനത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിലെ 14 കേന്ദ്രങ്ങളിലാണ് സംവിധാനമൊരുങ്ങുന്നത്. അവശ്യസാധനങ്ങളും മരുന്നുകളും വീട്ടിലെത്തിക്കുന്നതിനായാണ് കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരം ആരംഭിക്കുന്നത്. ഇതിനായി ഓൺലൈൻ പോർട്ടൽ തയാറാക്കി.

പ്രതിരോധ മെഡിസിൻ കിറ്റ് കുറഞ്ഞ വിലക്ക് ലഭ്യമാക്കിയതിനു പിന്നാലെയാണ് പുതിയ സംവിധാനം. 10 ഇനങ്ങൾ ഉൾപ്പെടുത്തി കൊവിഡ് പ്രതിരോധ കിറ്റ് 200 രൂപയ്ക്ക് കൺസ്യൂമർഫെഡ് വിപണിയിലെത്തിച്ചിരുന്നു. കൂടാതെ ത്രിവേണി സൂപ്പർമാർക്കറ്റുകളിലെയും നീതി മെഡിക്കൽ സ്റ്റോറുകളിലെയും വാട്‌സ്ആപ്പ് നമ്പറിൽ ലഭിക്കുന്ന ഓർഡറുകൾ ഹോം ഡെലിവറിയായി എത്തിക്കുന്നതിനും സൗകര്യമൊരുക്കി. ഇതിനു പുറമേയാണ് ഓൺലൈൻ ആയി ഓർഡറുകൾ സ്വീകരിച്ച് സാധനങ്ങൾ വീടുകളിലെത്തിക്കുന്ന സംവിധാനം ആരംഭിക്കുന്നത്.

Story Highlights: consumerfed kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top