കൊവിഡ്: പീയുഷ് ചൗളയുടെ പിതാവ് മരിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരം പീയുഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാർ ചൗള കൊവിഡ് ബാധിച്ച് മരിച്ചു. 60 വയസ്സായിരുന്നു. കൊവിഡ് ബാധിതനായതിനു ശേഷം പ്രമോദ് കുമാർ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇതേതുടർന്ന് തിങ്കളാഴ്ചയാണ് അദ്ദേഹം മരണപ്പെട്ടത്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പീയുഷ് ചൗളയാണ് ഇക്കാര്യം അറിയിച്ചത്.
‘ഞങ്ങളുടെ പ്രിയപ്പെട്ട പിതാവ് ഞങ്ങളെ വിട്ടുപിരിഞ്ഞ വിവരം ഏറെ വേദനയോടെ അറിയിക്കുന്നു. കൊവിഡ് ബാധിതനായതിനെ തുടർന്ന് അദ്ദേഹത്തിന് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അച്ഛനു വേണ്ടി പ്രാർഥിക്കണം. അദ്ദേഹമില്ലാത്ത ജീവിതം ഇനിയൊരിക്കലും പഴയതുപോലെയാവില്ല. തന്റെ കരുത്തിന്റെ പ്രധാനശക്തിയാണ് നഷ്ടമായതെന്നും ചൗള തൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.
അതേസമയം, രാജസ്ഥാൻ റോയൽസ് താരം ചേതൻ സക്കരിയയുടെ പിതാവ് കഞ്ജിഭായ് സക്കരിയയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഗുജറാത്തിലെ ഒരു ആശുപത്രിയിൽ വച്ചാണ് അദ്ദേഹം മരണമടഞ്ഞതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഐപിഎലിൽ ഈ സീസണിൻ്റെ കണ്ടെത്തലായ ചേതൻ കഴിഞ്ഞ ദിവസം ഐപിഎൽ തൻ്റെ ജീവിതത്തെ മാറ്റിമറിച്ചു എന്ന് വ്യക്തമാക്കിയിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപ് ചേതന് സ്വന്തം സഹോദരനെയും നഷ്ടമായിരുന്നു.
Story Highlights: covid: Piyush Chawla’s father dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here