മൂന്നരലക്ഷം ഡോസ് വാക്സിൻ കേരളത്തിലെത്തി; വാങ്ങുന്നത് കേരളത്തിന്റെ സ്വന്തം പണം കൊണ്ട്

കേരളം പണം കൊടുത്ത് വാങ്ങിയ ഒരു കോടി ഡോസ് കൊവിഷീൽഡ് വാക്സിന്റെ ആദ്യ ബാച്ച് കേരളത്തിലെത്തി. മൂന്നരലക്ഷം ഡോസ് വാക്സിനാണ് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലെത്തിയത്.
എറണാകുളം മഞ്ഞുമ്മലിലെ കേരള മെഡിക്കൽ കോർപറേഷൻ വെയർഹൗസിലെത്തിക്കുന്ന വാക്സിൻ ഇവിടെ നിന്ന് റീജിയണൽ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യും. ഗുരുതര രോഗികൾക്കും സമൂഹത്തിൽ കൂടുതൽ ഇടപെടുന്നവർക്കുമാണ് ആദ്യ പരിഗണന നൽകുന്നത്. കടകളിലെ ജീവക്കാർ, ബസ് ജീവനക്കാർ, മാധ്യമപ്രവർത്തകർ, ഗ്യാസ് ഏജൻസി ജീവനക്കാർ എന്നിവർക്ക് വാക്സിൻ ലഭിക്കും. ഇത് സംബന്ധിച്ച മാർഗരേഖ ഉടൻ പുറത്തിറക്കും.
Read Also : 1.5ലക്ഷം ഡോസ് സ്പുട്നിക് വാക്സിനെത്തി; കൂടുതൽ ഉത്പാദനം സാധ്യമാക്കും
75 ലക്ഷം കൊവിഷീൽഡ് വാക്സിനും 25 ലക്ഷം കൊവാക്സ്ൻ ഡോസുമാണ് കേരളം പണം കൊടുത്ത് വാങ്ങുന്നത്.
Story Highlights: covishield, covaccine, covid 19, kerala govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here