കൊവിഡ് തീവ്ര വ്യാപനത്തിനിടെ രാജ്യത്ത് മരണനിരക്ക് ഉയരുന്നു; ഒരാഴ്ചക്കിടെ 15 ശതമാനം വര്‍ധനയാണ് മരണനിരക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്

കഴിഞ്ഞ ഒരാഴ്ച മാത്രം 27.4 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 27,243 പേര്‍ മരിച്ചു. തൊട്ട് മുന്‍പിലുള്ള ആഴ്ചയിലെ ആകെ മരണസംഖ്യ 23,781 ആയിരുന്നു. മരണനിരക്കില്‍ പതിനഞ്ച് ശതമാനം വര്‍ധനയാണ് ഒരാഴ്ചക്കിടെ രേഖപ്പെടുത്തിയിരിക്കുന്നത്.
ഈയാഴ്ചത്തെ വ്യാപന ചിത്രം കൂടി തെളിഞ്ഞാല്‍ രണ്ടാം തരംഗം വീണ്ടും കുതിക്കുമോ അതോ താഴുമോ എന്ന് വ്യക്തമാകും. കഴിഞ്ഞ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മരണനിരക്കില്‍ ഓരോ ശതമാനത്തിന്‍റെ വീതം വര്‍ധനയും ഉണ്ടായി. രണ്ടാംതരംഗത്തിന്‍റെ തുടക്കത്തില്‍ മരണനിരക്കില്‍ വലിയ വര്‍ധനയില്ലായിരുന്നെങ്കിലും തുടര്‍ന്നങ്ങോട്ടുള്ള ഘട്ടങ്ങളില്‍ നിരക്ക് ഉയരുന്നത് കേന്ദ്രത്തെ ആശങ്കപ്പെടുത്തുന്നണ്ട്. അതേ സമയം ആകെ രോഗബാധിതരുടെ എണ്ണം മുന്‍ ആഴ്ചയെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്.
Story Highlights: Growth of Covid-19 death cases india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here