Advertisement

ഓക്‌സിജനുമായി വന്ന ടാങ്കറിന് വഴിതെറ്റി; 7 കൊവിഡ് രോഗികൾക്ക് ദാരുണാന്ത്യം

May 10, 2021
1 minute Read

ഹൈദരാബാദിൽ ഓക്‌സിജൻ ലഭിക്കാതെ 7 കൊവിഡ് രോഗികൾക്ക് ദാരുണാന്ത്യം. സർക്കാർ ഉടമസ്ഥതയിലുള്ള കിങ് കോട്ടി ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഓക്‌സിജനുമായി വന്ന ടാങ്കറിന് വഴിതെറ്റിയതാണ് അപകടത്തിന് കാരണം. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്.

ഞായറാഴ്ച ഓക്‌സിജൻറെ സമ്മർദ്ദം കുറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ വഴിമധ്യേ ടാങ്കറിന് വഴിതെറ്റി. ഹൈദരാബാദിലെ നാരായൻഗുഡ പൊലീസ് ഉടൻ ഓക്‌സിജൻ ടാങ്കർ കണ്ടെത്തി ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും രോഗികൾ മരിക്കുകയായിരുന്നു.

Story Highlights: hyderabad, oxygen cylinder, india covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top