അർഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടു; ഉഭയകക്ഷി ചർച്ചകൾ പൂർത്തിയായില്ലെന്ന് ജോസ്. കെ. മാണി

മന്ത്രിസഭ രൂപീകരണത്തിന് മുന്നോടിയായി കേരള കോൺഗ്രസ് എമ്മുമായിയുള്ള ഉഭയകക്ഷി ചർച്ചകൾ പൂർത്തിയായില്ലെന്ന് ജോസ്. കെ. മാണി. അർഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടു. പോസിറ്റീവായ പ്രതികരണമാണ് ലഭിക്കുന്നത്. വീണ്ടും ചർച്ച തുടരുമെന്നും എന്നാൽ തിയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിൽ റവന്യൂ, കൃഷി വകുപ്പുകൾ ലഭിക്കുമെന്നാണ് കേരള കോൺഗ്രസ് എം പ്രതീക്ഷ. അഞ്ച് എംൽഎമാരുള്ള പാർട്ടിക്ക് രണ്ടു മന്ത്രിസ്ഥാനം വേണമെന്നും ആവശ്യപ്പെടുന്നു. രണ്ടു മന്ത്രിസ്ഥാനത്തിനായി സമ്മർദം ചെലുത്താൻ കഴിഞ്ഞ ദിവസം കോട്ടയത്തു ചേർന്ന കേരള കോൺഗ്രസ് നേതൃയോഗത്തിൽ ധാരണയായി. ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പിള്ളി എംഎൽഎ എൻ. ജയരാജ് എന്നിവർക്കു വേണ്ടിയാണ് കേരള കോൺഗ്രസ് ശ്രമം നടത്തുന്നത്. ഒരു മന്ത്രിസ്ഥാനമേ ലഭിക്കുകയുള്ളൂവെങ്കിൽ റോഷി അഗസ്റ്റിനായിക്കും മന്ത്രി.
അതേസമയം പാർട്ടിയുടെ ശക്തികേന്ദ്രമായ കോട്ടയത്തിന് മന്ത്രിയെ വേണമെന്ന ആവശ്യവും ശക്തമാണ്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കർ ഇവയിൽ ഏതെങ്കിലും ഒന്നും എന്ന നിർദേശം വന്നാലും കേരള കോൺഗ്രസ് സ്വീകരിക്കും. അങ്ങനെയങ്കിൽ റോഷി മന്ത്രിയും എൻ. ജയരാജ് കാബിനറ്റ് റാങ്കോടു കൂടിയ അടുത്ത പദിവിയിലും എത്തും. റവന്യൂ, കൃഷി വകുപ്പുകളാണ് കേരള കോൺഗ്രസിന്റെ മനസ്സിലുള്ളത്. ഇവ കിട്ടിയില്ലെങ്കിൽ പൊതുമരാമത്തിനു വേണ്ടിയും ശ്രമിക്കും.
Story Highlights: kerala govt, jose k mani, kerala congress m, ldf govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here