Advertisement

ഗോവ മെഡിക്കല്‍ കോളജില്‍ 26 കൊവിഡ് രോഗികള്‍ മരിച്ചു; അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ

May 11, 2021
1 minute Read

ഗോവ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു ദിവസം 26 കൊവിഡ് രോഗികൾ മരിച്ചു. സംഭവത്തിൽ ഹൈക്കോടതി അന്വേഷിക്കണമെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ ആവശ്യപ്പെട്ടു. പുലർച്ചെ 2 നും 6 നും ഇടയ്ക്കാണ് ഇത്രയധികം മരണം സംഭവിച്ചിരിക്കുന്നത്.

സംഭവത്തെ തുടർന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഗോവ മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ചു. ആശുപത്രിയിലെ ഓക്സിജൻ വിതരണത്തിലെ തടസം ചില രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്നും പ്രമോദ് സാവന്ത് പറഞ്ഞു.

അതേസമയം കൂട്ടത്തോടെ രോഗികൾ മരിക്കാനുണ്ടായ കാരണം ഹൈക്കോടതി അന്വേഷിച്ച് കണ്ടെത്തണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. തിങ്കളാഴ്ച 1400 ഓക്സിജൻ സിലിണ്ടറുകളായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ 400 എണ്ണം മാത്രമാണ് ലഭിച്ചത്.

Story Highlights: 26 Covid patients die at goa Medical college hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top