Advertisement

ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ വിജയകരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

May 11, 2021
1 minute Read

ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ സമ്പൂർണ്ണ വിജയമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവുണ്ടാകുന്നതായും കെജ്രിവാള്‍. ജനങ്ങളുടെ സഹകരണമുണ്ടായതിനാല്‍ ലോക്ക്ഡൗണ്‍ വിജയകരമാണ്.

കഴിഞ്ഞ ദിവസങ്ങളിലായി ഓക്സിജന്‍ ബെഡുകളുടെ എണ്ണം കൂട്ടാന്‍ സാധിച്ചു. ഇനി ഡല്‍ഹിയില്‍ ഓക്സിജന്‍ ബെഡുകള്‍ക്കോ ഐസിയു ക്ഷാമമോ ഉണ്ടാകില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. രാജ്യത്ത് കൊവിഡ് വാക്സിന്‍ ഉൽപാദനം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.

നിലവില്‍ രണ്ട് കമ്പനികൾ മാത്രമാണ് വാക്സിന്‍ നിര്‍മ്മിക്കുന്നത്,എന്നാലത് യുദ്ധകാലാടിസ്ഥാനത്തില്‍ ഉൽപ്പാദിപ്പിക്കേണ്ടതുണ്ടെന്നും എല്ലാവരേയും വാക്സിനേറ്റ് ചെയ്യാന്‍ പദ്ധതിയുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top