Advertisement

ആദിവാസി മേഖലയിൽ കൊവിഡ് വ്യാപനം രൂക്ഷം; സംയുക്ത ബോധവത്കരണം തുടങ്ങി

May 11, 2021
Google News 1 minute Read

വയനാട്ടിലെ ആദിവാസി കോളനികളില്‍ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്തമായ ബോധവത്ക്കരണം തുടങ്ങി. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യ വിതരണ സംഘമാണ് കോളനിയിൽ കൊവിഡ് പരത്തുന്നതെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തുന്നു.

ലോക്ക്ഡൗണിനിടെയും അതിര്‍ത്തി പ്രദേശത്ത് സംഘം രഹസ്യമായി കോളനികളിലെത്തി മദ്യം വിതരണം ചെയ്യുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിലും കോളനി നിവാസികൾ മടി കാണിക്കുന്നു. ഇക്കാര്യങ്ങൾ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

കഴിഞ്ഞ ദിവസം മാത്രം പത്ത് കോളനികളാണ് ക്ലസ്റ്ററുകളായത്. നിലവില്‍ ആദിവാസി വിഭാഗത്തിലെ 2672 പേര്‍ ചികില്‍സയിലാണ്. ഇനിയും രോഗികള്‍ കൂടാനുള്ള സാധ്യത ആരോഗ്യവുകുപ്പ് തള്ളികളയുന്നില്ല. അതിനാൽ ജനപ്രതിനിധികളുടെ സഹായത്തോടെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പും, വനപാലകരും കോളനികള്‍ തോറും കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തുകയാണിപ്പോള്‍. ആദിവാസി ഭാഷയിലാണ് ബോധവത്കരണം.

പുല്‍പ്പള്ളി മുള്ളന്‍കോല്ലി പൂതാടി പഞ്ചാത്തുകളിലാണ് എറ്റവുമധികം ആദിവാസികള്‍ രോഗികളായുള്ളത്. ഇവിടങ്ങളിലെല്ലാം മദ്യവിതരണം പ്രധാന പ്രശ്നമാണ്. ഇതിനെ തടയാന്‍ പൊലീസും രാത്രികാല പട്രോളിംഗ് ആരംഭിച്ചു.

Story Highlights: covid 19, adivasi, tribes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here