Advertisement

കൊവിഡിനെ പ്രതിരോധിക്കാൻ ചാണകം; അപകടമെന്ന് ഡോക്ടർമാർ

May 11, 2021
1 minute Read
Cow Dung Covid Cure

കൊവിഡിനെ പ്രതിരോധിക്കാൻ ചാണകം ശരീരത്ത് പുരട്ടുന്ന രീതി അപകടകരമെന്ന് ഡോക്ടർമാർ. ഇതിന് ശാസ്ത്രീയ പിന്തുണയില്ലെന്നും മറ്റ് രോഗങ്ങൾ പടർന്നുപിടിക്കാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഗുജറാത്തിലാണ് കൊവിഡിന് ചാണകച്ചികിത്സ വ്യാപകമായി നടക്കുന്നത്.

ആഴ്ചയിൽ ഒരു ദിവസം ആളുകൾ ഗോശാലയിലെത്തി ചാണകവും മൂത്രവും കൊണ്ട് ശരീരം പൊതിയും. കൂട്ടമായി എത്തി വരിനിന്നാണ് ചികിത്സ. ഇങ്ങനെ ചെയ്താൽ രോഗപ്രതിരോധ ശേഷി വർധിക്കുമെന്നാണ് ഇവർ കരുതുന്നത്. ഗോശാലയിൽ ഡോക്ടർമാർ പോലും എത്തുന്നുണ്ടെന്ന് അധികൃതർ പറയുന്നു. ഇങ്ങനെ ചെയ്തതുവഴി കൊവിഡ് ബാധയിൽ നിന്ന് മുക്തരായെന്ന് അവകാശപ്പെടുന്നവരുമുണ്ട്.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 3,29,942 പേർക്ക് രോഗം സ്ഥിരീകരിച്ചു. 3,876 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 3,56,082 പേർ ഇന്നലെ രോഗമുക്തി നേടി.

രാജ്യത്ത് ഇതുവരെ 2,29,92,517 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1,90,27,304 പേർ രോഗമുക്തരായി. ആകെ കൊവിഡ് ബാധിച്ച് മരിച്ചത് 2,49,992 പേരാണ്. ഇന്നലെവരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 17,27,10,066 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. രാജ്യത്ത് നിലവിൽ 37,15,221 പേർ ചികിത്സയിലുണ്ട്.

Story Highlights: Doctors Warn Against Cow Dung As Covid Cure

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top