Advertisement

കരാർ പുതുക്കില്ല; ബഫൺ യുവന്റസ് വിടുന്നു

May 11, 2021
1 minute Read
Gianluigi Buffon leave Juventus

ഇതിഹാസ ഗോൾ കീപ്പർ ജിയാൻല്യൂജി ബഫൺ ഇറ്റാലിയൻ ക്ലബ് യുവൻ്റസിനോട് വിടപറയുന്നു. ഈ സീസണിൽ അവസാനിക്കുന്ന കരാർ ഇനി പുതുക്കില്ലെന്ന് ബഫൺ അറിയിച്ചു. ചാമ്പ്യൻസ് ലീഗിൽ കളിക്കണമെന്ന ആഗ്രഹത്തെ തുടർന്നാണ് 43കാരനായ ബഫൺ കഴിഞ്ഞ സീസണിൽ യുവൻ്റസിലേക്ക് തിരികെ എത്തിയത്.

2001ലാണ് ബഫൺ യുവൻ്റസിലെത്തിയത്. പാർമയിൽ നിന്ന് ഇറ്റാലിയൻ വമ്പന്മാർക്കൊപ്പം ചേർന്ന ബഫൺ 17 വർഷങ്ങൾക്കു ശേഷം 2018ൽ പീസ്‌ജിയിലേക്ക് പോയി. ഒറ്റ സീസണോടെ താരം പിഎസ്ജിയോടും വിട പറഞ്ഞു. യുവൻ്റസിലേക്ക് തിരികെ എത്തിയെങ്കിലും അദ്ദേഹത്തിന് ഒന്നാം നമ്പർ ഗോളിയായി സ്ഥാനം ലഭിച്ചിരുന്നില്ല. ഇതേ തുടർന്നാണ് അദ്ദേഹം ക്ലബ് വിടാൻ തീരുമാനമെടുത്തത്.

ഇറ്റലി വിട്ട് ഫ്രാൻസിൽ എത്തിയ ബഫണിന് പിഎസ്ജിയിൽ കാര്യമായി തിളങ്ങാൻ ആയിരുന്നില്ല. ആകെ ഫ്രഞ്ച് ലീഗ് മാത്രമേ ഇത്തവണ പിഎസ്ജിക്ക് നേടാൻ സാധിച്ചുള്ളു. ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിൽ തന്നെ പിഎസ്ജി പുറത്തായിരുന്നു. ഇതാണ് ബഫണിനെ ക്ലബ് വിടാൻ പ്രേരിപ്പിച്ചത്. ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ബഫണിന്റെ സ്വപ്നത്തിന് യുവന്റസ് തന്നെയാണ് ഇപ്പോൾ നല്ലത് എന്ന അനുമാനത്തിലാണ് പിന്നീട് അദ്ദേഹം യുവൻ്റസിലേക്ക് തിരികെ എത്തിയത്. യുവൻ്റസിനും ചാമ്പ്യൻസ് ലീഗിൽ കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

Story Highlights: Gianluigi Buffon confirms he will leave Juventus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top