Advertisement

ദാഹിച്ചുവലഞ്ഞ തെരുവു നായക്ക് കുഴൽക്കിണറിൽ നിന്നും വെള്ളം നൽകി പൊലീസുകാരൻ; ആശംസകളുമായി സോഷ്യൽ മീഡിയ

May 11, 2021
1 minute Read

കൊവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചു നിൽക്കുകയാണ് രാജ്യം. ലോക്ക്ഡൗണിൽ കടകളും ഹോട്ടലുകളും മറ്റും അടച്ചതോടെ പരുങ്ങലിലായത് ഇവയെ ആശ്രയിച്ച് ജീവിക്കുന്ന തെരുവുനായകളാണ്. പലയിടങ്ങളിലും തെരുവു മൃഗങ്ങൾക്ക് പൊലീസും മറ്റ് സന്നദ്ധ സംഘടനകളും ഭക്ഷണം എത്തിച്ചു നൽകുന്നുണ്ട്.

എന്നാൽ വാരണാസിയിലെ ഒരു ഗ്രാമത്തിൽ ദാഹിച്ചുവലഞ്ഞ തെരുവു നായക്ക് കുഴൽക്കിണറിൽ നിന്നും വെള്ളം നൽകുന്ന പൊലീസുകാരന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

വാരണാസിയിലെ പൊലീസ് മീഡിയയാണ് ട്വിറ്ററിലൂടെ ഈ ചിത്രം പങ്കുവച്ചത്. പൊലീസ് എപ്പോഴും സഹായവും സുരക്ഷയും കരുതലും നൽകുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top