പത്തനംതിട്ടയില്‍ ഞെട്ടിക്കുന്ന തട്ടിപ്പ്; കനറാ ബാങ്കില്‍ നിന്ന് 8.13 കോടി രൂപ തട്ടിയെടുത്ത ജീവനക്കാരൻ ഒളിവിൽ

പ്രമുഖ പൊതുമേഖല ബാങ്കായ കാനറാ ബാങ്കിന്റെ പത്തനംതിട്ട ബ്രാഞ്ചിൽ വൻ തട്ടിപ്പ് നടന്നതായി ഓഡിറ്റിങ് റിപ്പോർട്ട്. 8.13 കോടി രൂപയാണ് തട്ടിയെടുത്തത്. കോടികൾ തട്ടിച്ചതിന് പിന്നാലെ കടന്നു കളഞ്ഞ ജീവനക്കാരൻ ആവണീശ്വരം സ്വദേശി വിജീഷ് വർഗീസ് കുടുംബസമേതം ഒളിവിലാണ്. സംഭവത്തിൽ മാനേജരടക്കം അഞ്ചു ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
മാസങ്ങൾക്കു മുൻപു നടന്ന തട്ടിപ്പിന്റെ വിവരം ഓഡിറ്റ് റിപ്പോർട്ട് വന്നതോടെയാണ് പുറത്തറിഞ്ഞത്.
14 മാസം കൊണ്ടാണ് തട്ടിപ്പ് നടത്തിയത്. 10 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതോടെ മാനേജരുടെ പരാതിയിൽ അന്വേഷണം നടത്തുകയായിരുന്നു. വിജേഷിന്റെ കാർ കഴിഞ്ഞ ദിവസം എറണാകുളം കലൂരിൽ നിന്നും കണ്ടെത്തിയിരുന്നു.
Story Highlights: Canara bank fruadlent in pathanamthitta branch
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here