Advertisement

ഡല്‍ഹി ജിടിബി ആശുപത്രി നഴ്സുമാരുടെ സമരം വിജയം; ആവശ്യങ്ങള്‍ അംഗീകരിച്ചു

May 12, 2021
Google News 1 minute Read

നഴ്സസ് ദിനത്തില്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ നഴ്സുമാര്‍ നടത്തിയ സമരം വിജയം കണ്ടു. കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്ന ജിടിബി ആശുപത്രിയിലെ ജീവനക്കാരാണ് പ്രതിഷേധിച്ചത്.

ആവശ്യമായ സ്റ്റാഫുകളെ നിയമിക്കുക, ഡ്യൂട്ടി റോസ്റ്റര്‍ അപാകതകള്‍ പരിഹരിക്കുക, വിശ്രമം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. മുന്നോട്ടുവച്ച ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് ആശുപത്രി അധികൃതര്‍ ഉറപ്പ് നല്‍കിയതായി നഴ്സുമാര്‍ അറിയിച്ചു.

ഡ്യൂട്ടിയിലില്ലാത്ത നഴ്‌സുമാര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രതിഷേധം നടത്തിയത്. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയിലായിരുന്നു പ്രതിഷേധം.

Story Highlights: Delhi gtb hospital nurses protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here