‘ഇന്ത്യൻ വേരിയന്റി’നെ തള്ളി കേന്ദ്ര സർക്കാർ വൃത്തങ്ങൾ

ലോകാരോഗ്യ സംഘടനയുടെ ഒരു രേഖകളിലും ‘ഇന്ത്യൻ വേരിയന്റ്’ എന്ന വൈറസ് വിഭാഗമില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ബി.1.617 എന്ന വകഭേദത്തിന് കൊറോണ വൈറസ് ഇന്ത്യൻ വകഭേദമെന്ന് ചില മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നുണ്ട്. എന്നാൽ അത് വസ്തുതാവിരുദ്ധമാണെന്നും ലോകാരോഗ്യ സംഘടന ഇന്ത്യൻ വേരിയെന്റ് എന്ന് ഒരിടത്തും പറയുന്നില്ലെന്നും ഒദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അപകീർത്തിപെടുത്തുക എന്ന ഉദ്ദേശമാണ് ഇന്ത്യൻ വകഭേദം എന്ന പ്രയോഗത്തിന് പിന്നിലെന്നാണ് കേന്ദ്രത്തിന്റെ വാദം.
ബി.1.617 വകഭേദം കഴിഞ്ഞ ഒക്ടോബറിൽ ആണ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയെ കൂടാതെ 40 രാജ്യങ്ങളിലും ബി.1.617 വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. അതി തീവ്രവ്യാപനവും പ്രതിരോധശേഷിയുമുള്ള വൈറസ് വകഭേദമാണ് ബി.1.617.
Story Highlights: covid 19,world health organisation, B1.617
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here