ഹമാസ് ഷെല്ലാക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവം; മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയും വിമർശിച്ച് കെ.സുരേന്ദ്രൻ

ഇസ്രയേലിൽ ഹമാസിന്റെ ഷെല്ലാക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും എതിരെ വിമർശനവുമായി കെ.സുരേന്ദ്രൻ. ഷെല്ലാക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെട്ടിട്ടും നേതാക്കൾ ഒരു അനുശോചന വാക്കുപോലും പറഞ്ഞില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
‘ഇസ്രയേലിൽ ഒരു മലയാളി നഴ്‌സ് തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട വിവരം നമ്മുടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അറിയാത്തതാണോ? ഒരു അനുശോചന വാക്കുപോലും കാണുന്നില്ല. ഹമാസ് തീവ്രവാദികൾ തങ്ങളുടെ സഖ്യകക്ഷി ആയതുകൊണ്ടാണോ ഈ മൗനം. ഭീകരവാദികളോട് നിങ്ങൾ സന്ധി ചെയ്‌തോളൂ. എന്നാൽ കൊല്ലപ്പെട്ടത് ഒരു മലയാളി പെൺകുട്ടിയാണെന്നെങ്കിലും നിങ്ങൾ ഓർക്കേണ്ടതായിരുന്നു’.
ഇന്നലെയാണ് ഹമാസ് ഷെല്ലാക്രമണത്തിൽ കീരിത്തോട് കാഞ്ഞിരത്താനം സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഷെല്ലാക്രമണം തുടരുന്ന സാഹചര്യത്തിൽ ആശങ്കയിലാണ് ഇസ്രയേലിലെ മലയാളി സമൂഹം.
Story Highlights: shell attack in israel, malayali women died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here