Advertisement

വേണ്ട സമയത്ത് കൂടെ നിന്ന സുഹൃത്തിനൊപ്പമാണ് ഇന്ത്യ; ഇസ്രയേലിനെ പിന്തുണച്ച് കങ്കണ

May 12, 2021
Google News 1 minute Read

ഇസ്രയേൽ -പലസ്തീൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് നടി കങ്കണ റണാവത്ത്. ഇന്ത്യ ഇസ്രയേലിനൊപ്പം എന്ന തീവ്രവലതുപക്ഷ സൈബർ ക്യാംപെയിനിന്റെ ഭാഗമായി ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചാണ് പിന്തുണ അറിയിച്ചത്.

അമേരിക്കയുടെ എതിർപ്പ് പോലും വകവയ്ക്കാതെ വേണ്ട സമയത്ത് ഇന്ത്യക്ക് വേണ്ടി ഇസ്രയേൽ ആയുധങ്ങൾ എത്തിച്ചിട്ടുണ്ടെന്ന ആനന്ദ് രങ്കനാഥന്റെ ട്വീറ്റാണ് കങ്കണ പങ്കുവച്ചത്. കൊവിഡ് സമയത്ത് ഇന്ത്യക്ക് വേണ്ടി മെഡിക്കൽ സംവിധാനങ്ങൾ എത്തിക്കാനും ഇസ്രയേൽ ഒപ്പം നിന്നതായി പോസ്റ്റിൽ പറയുന്നു. ഇസ്രയേലിനോട് നന്ദി അറിയിക്കുകയും ചെയ്തു.

പലസ്തീൻ- ഇസ്രയേൽ സംഘർഷങ്ങൾ രൂക്ഷമാകുന്ന ഘട്ടത്തിൽ അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം ഇസ്രയേലിന്റെ നടപടികളെ ശക്തമായി അപലപിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഇന്ത്യ ഇസ്രയേലിനൊപ്പം എന്ന കങ്കണയുടെ പോസ്റ്റ്.

ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിവരുന്ന വ്യോമാക്രമണം തുടരുകയാണ്. നിരവധി പേരാണ് സംഘർഷങ്ങളിൽ കൊല്ലപ്പെട്ടത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കിഴക്കൻ ജറുസലേമിൽ ഇസ്രയേൽ പൊലീസും പലസ്തീൻ പ്രക്ഷോഭകരും തമ്മിൽ സംഘർഷം തുടരുകയാണ്.

Story Highlights: isarel-palastine conflcit, kangana ranaut

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here