Advertisement

നഴ്‌സസ് ദിനത്തിലും ഡൽഹിയിൽ നഴ്‌സുമാരുടെ പ്രതിഷേധം

May 12, 2021
1 minute Read

നഴ്‌സസ് ദിനത്തിലും ഡൽഹിയിൽ പ്രതിഷേധത്തിലാണ് ഡൽഹി ജിടിബി ആശുപത്രിയിലെ നഴ്‌സുമാർ. കൊവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്ന ജിടിബി ആശുപത്രിയിലെ ജീവനക്കാരാണ് പ്രതിഷേധിച്ചത്.

കൊവിഡ് ഡ്യൂട്ടിയിൽ അമിത ജോലിഭാരവും തെറ്റായ ഷിഫ്റ്റിങ്ങും സ്റ്റാഫില്ലാത്തതുമാണ് പ്രതിഷേധത്തിന് കാരണം. കൊവിഡിന്റെ ഒന്നാം തരംഗം ഉണ്ടായ സമയത്ത് തന്നെ അമിതമായ ജോലിഭാരവും ജീവനക്കാരുടെ അഭാവവും ചൂണ്ടിക്കാണിച്ചിരുന്നു. ഡ്യൂട്ടിയിലില്ലാത്ത നഴ്‌സുമാർ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പ്രതിഷേധം നടത്തിയത്. ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിലായിരുന്നു പ്രതിഷേധം.

Story Highlights: nurses day, nurses strike in delhi hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top