1.5 ലക്ഷം യൂണിറ്റ് ഓക്സി കെയർ സിസ്റ്റങ്ങൾ വാങ്ങാൻ തീരുമാനം: പി എം കെയർ ഫണ്ടിൽ നിന്ന് 322.5 കോടി അനുവദിച്ചു
![](https://www.twentyfournews.com/wp-content/uploads/2021/05/drdo.jpg?x93056)
ഡി.ആർ.ഡി.ഒ വികസിപ്പിച്ച 1.5 ലക്ഷം യൂണിറ്റ് ഓക്സി കെയർ സിസ്റ്റങ്ങൾ വാങ്ങാൻ തീരുമാനം. പി.എം കെയർ ഫണ്ട് ഉപയോഗിച്ചാണ്
ഓക്സി കെയർ സിസ്റ്റങ്ങൾ വാങ്ങുക. ഇതിനായി 322.5 കോടി പി.എം കെയർ ഫണ്ടിൽ നിന്ന് അനുവദിച്ചു. രാജ്യത്ത് കൊവിഡ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിലാണ് തീരുമാനം
കൊവിഡ് രോഗികൾക്ക് ഒക്സിജൻ ലെവലിന്റെ മൂല്യങ്ങളെ അടിസ്ഥാനമാക്കി ഓക്സിജൻ നൽകുന്നത് നിയന്ത്രിക്കുന്നതിന് ഡി.ആർ.ഡി.ഒ വികസിപ്പിച്ച സമഗ്ര സംവിധാനമാണ് വാങ്ങുന്നത്. ഡി.ആർ.ഡി.ഒ സാങ്കേതികവിദ്യ മറ്റ് സ്ഥാപനങ്ങൾക്ക് കൈമാറി രാജ്യത്തുടനീളം ഉത്പാദനം നടത്തനാണ് തീരുമാനം.
ആരോഗ്യ പ്രവർത്തകാരുടെ ജോലിഭാരം കുറക്കാൻ കഴിയുന്നതാണ് ഓക്സി കെയർ സംവിധാനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here