Advertisement

എഡിജിപിയുടെ പേരിൽ തട്ടിപ്പ്; വ്യാജ ഫെയസ്ബുക്ക് അക്കൗണ്ടിൽ നിന്ന് പണം ആവശ്യപ്പെട്ട് സന്ദേശം

May 12, 2021
1 minute Read

എഡിജിപി വിജയ് സാഖറെയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക് അക്കൗണ്ട്. പണം ആവശ്യപ്പെട്ട് എഡിജിപിയുടെ സുഹൃത്തുക്കൾക്ക് സന്ദേശമെത്തി. കൊച്ചി സ്വദേശിക്കാണ് ആദ്യം വിജയ് സാഖറെയുടെ ഫേസ്ബുക് അക്കൗണ്ടിൽ നിന്നും സന്ദേശം ലഭിച്ചത്.

എഡിജിപിയുടെ വ്യാജ അക്കൗണ്ടിൽ നിന്ന് 10,000 രൂപ ആവശ്യപ്പെട്ടാണ് സഹായ അഭ്യർഥന എത്തിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എഡിജിപിയുടെ യഥാർഥ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ അതേ പ്രെഫൈൽ ചിത്രം ഉൾപ്പെടെയുള്ള വ്യാജ അക്കൗണ്ട് വഴിയാണ് തട്ടിപ്പിന് ശ്രമം നടന്നത്.

Story Highlights: vijay sakhare fake facebook Account demand Money

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top