Advertisement

വാക്സിൻ എടുക്കാൻ കുടുംബവുമായി പോയി; ഓട്ടോ ഡ്രൈവറുടെ വീട്ടിൽ നിന്ന് 25 ലക്ഷവും സ്വർണവും കവർന്നു

May 13, 2021
0 minutes Read

ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽ നിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു. കുടുംബവുമൊത്ത് കൊവിഡ് വാക്സിനെടുക്കാൻ പോയ സമയത്താണ് മോഷണം നടന്നത്. ശിവ് വിഹാറിലാണ് സംഭവം. ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് വാതിൽ തുറന്നുകിടക്കുന്നതായി കണ്ടത്. വീടിന് അകത്തെത്തിയപ്പോൾ അലമാര തുറന്നനിലയിലായിരുന്നെന്നും നാൽപ്പതുകാരനായ ഓട്ടോ ഡ്രൈവർ പറയുന്നു.

പണവും സ്വർണാഭരണങ്ങളും മോഷണം പോയതായി അരവിന്ദ് കുമാർ പട്വ പറഞ്ഞു. സഹോദരിയുടെ ആഭരണങ്ങളായിരുന്നു അലമാരയിൽ ഉണ്ടായിരുന്നതെന്നും വിലപ്പെട്ടതെല്ലാം അവർ കൊണ്ടുപോയെന്നും പട്വ കൂട്ടിചേർത്തു. വീട്ടിൽ ആൾക്കാർ ഇല്ലാതിരുന്ന സമയത്ത് വീടിന് പുറത്ത് ഓരാൾ ഇരിക്കുന്നതും ഫോണിൽ സംസാരിക്കുന്നതും കണ്ടതായി അയൽവാസികൾ ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top