Advertisement

സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന കൂട്ടും

May 13, 2021
1 minute Read
covid test

സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. ചേരികള്‍, തീരപ്രദേശം, ഗ്രാമപ്രദേശം തുടങ്ങിയവിടങ്ങളില്‍ ആന്റിജന്‍ പരിശോധന ബൂത്തുകള്‍ സ്ഥാപിക്കും. നഗരങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, എന്നിവിടങ്ങളില്‍ 24 മണിക്കൂര്‍ ബൂത്തുകളും ഉണ്ടാകും.

ഒരു തവണ കൊവിഡ് പോസിറ്റീവായവരില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തരുത്. കൊവിഡ് മുക്തരായവര്‍ ആശുപത്രി വിടുമ്പോള്‍ പരിശോധന ആവശ്യമില്ല. ഐസിഎംആര്‍ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് പുതിയ നിര്‍ദേശം. മൊബൈല്‍ ലാബുകള്‍ വഴി ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്.

കേരളത്തില്‍ കഴിഞ്ഞ ദിവസം 43,529 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

Story Highlights: covid 19, health department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top