വിരാട് കോലിയുടെയും അനുഷ്‌ക ശര്‍മ്മയുടേയും കൊവിഡ് ധനസമാഹരണം; 7 കോടി ലക്ഷ്യമിട്ടു, 11 കോടി നേടി

രാജ്യത്തെ കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമ്മയും ധനസമാഹരണ ക്യാംപയിൻ വഴി നേടിയത് 11 കോടി രൂപ.
ഏഴ് കോടി രൂപ ലക്ഷ്യം വച്ച് മെയ് 7 ന് തുടങ്ങിയ ക്യാംപയിന് മികച്ച പ്രതികരണമാണ് കിട്ടിയത്.
ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമായ കെറ്റോ വഴിയാണ് ‘ഇൻ ദിസ് ടുഗതർ’ എന്ന് പേരിട്ട ക്യാംപയിന്‍ വഴി ഇരുവരും തുക കണ്ടെത്തിയത്.
ഫണ്ട് ശേഖരം തുടങ്ങി 24 മണിക്കൂറിനുള്ളില്‍ 3.6 കോടി ലഭിച്ചിരുന്നു. കോലിയും അനുഷ്‌കയും ചേര്‍ന്ന് 2 കോടി രൂപ നൽകിയാണ് ക്യാംപയിൻ ആരംഭിച്ചത്. കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജൻ സമാഹരണത്തിനും ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനുമായി ഈ തുക വിനിയോഗിക്കും. സാമ്പത്തിക സഹായം നല്‍കിയവര്‍ക്ക് വിരാട് കോലിയും അനുഷ്‌കയും നന്ദി അറിയിച്ചു.
Story Highlights: Anushka Sharma-Virat Kohli raise Rs 11 cr for Covid-19 relief
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here