Advertisement

കേന്ദ്ര വിഹിതം കുറഞ്ഞു; മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച് സിവിൽ സപ്ലൈസ്

May 13, 2021
0 minutes Read

സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. കേന്ദ്ര വിഹിതം കുറഞ്ഞതോടെയാണ് നടപടി. നീല, വെള്ള കാർഡുകാർക്ക് ത്രൈമാസ മണ്ണെണ്ണ വിഹിതം ഒന്നര ലിറ്ററിൽ നിന്ന് അരലിറ്ററാക്കി ചുരുക്കി. പിങ്ക്, മഞ്ഞ കാർഡുകാർക്കുള്ള വിഹിതം ഒരുലിറ്ററാക്കി കുറച്ചു.

വൈദ്യുതി കണക്ഷൻ ഇല്ലാത്തവർക്ക് 12 ലിറ്റർ നൽകിയിരുന്നത് എട്ട് ലിറ്ററാക്കി. കേന്ദ്ര വിഹിതം കുറഞ്ഞ സാഹചര്യത്തിൽ അടുത്ത മൂന്ന് മാസത്തേക്കാണ് മണ്ണെണ്ണ വിതരണത്തിൽ കുറവുവരുത്തി സിവിൽ സപ്ലൈസ് കമ്മീഷണർ ഉത്തരവിറക്കിയത്. എല്ലാ വിഭാഗത്തിനും മണ്ണെണ്ണ വില ലിറ്ററിന് 38 രൂപയിൽ നിന്ന് 41 ആയി വർധിപ്പിച്ചിട്ടുമുണ്ട്. മൂന്ന് മാസത്തേക്കുള്ള വിഹിതം നാളെ മുതൽ നൽകിത്തുടങ്ങാനാണ് റേഷൻ കടക്കാരുടെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top