സൗമ്യയുടെ വീട് സന്ദർശിച്ച് മന്ത്രി എംഎം മണി; മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടും

ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ വീട് സന്ദർശിച്ച് മന്ത്രി എംഎം മണി. മൃതദേഹം എത്രയും വേഗം നാട്ടിൽ എത്തിക്കാൻ ആവശ്യമായ ഇടപെടൽ സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ട്. സൗമ്യയുടെ കുടുംബത്തിനുള്ള നഷ്ട പരിഹാരം കൊടുക്കേണ്ടത് ഇസ്രായേൽ സർക്കാർ ആണ്. ഇസ്രായേൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അതുണ്ടായില്ലെങ്കിൽ വേണ്ട കാര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.ഇടുക്കി ജില്ലാ കളക്ടർക്കൊപ്പം സൗമ്യയുടെ ഇടുക്കി കീരിത്തോട്ടെ വീട് സന്ദർശിക്കുകയായിരുന്നു മന്ത്രി.
സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഇന്ത്യൻ എംബസിയുടെ നടപടികൾ പൂർത്തിയായി. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് എംബസി അറിയിച്ചു. മൃതദേഹം നിലവിൽ ടെൽ അവിവിലെഫോറൻസിക് ലാബ് ഇൻറ്റ്യൂട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here