വാക്‌സിൻ ക്യാംപെയിൻ നടപ്പിലാക്കണം, സെൻട്രൽ വിസ്ത നിർത്തിവെക്കണം; പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാക്കളുടെ കത്ത്
രാജ്യത്ത് കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വാക്‌സിൻ ക്യാംപെയിൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാക്കൾ. കോൺഗ്രസും സിപിഐഎമ്മും അടക്കം പന്ത്രണ്ട് പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ ചേർന്ന് തയാറാക്കിയ കത്തിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ സെൻട്രൽ വിസ്ത പ്രൊജക്ടിന്റെ നിർമാണം നിർത്തി വയ്ക്കണമെന്നും ആവശ്യപ്പെട്ടു.
ആകെ ഒൻപത് നിർദേശങ്ങളാണ് കത്തിലുള്ളത്. പല സന്ദർഭങ്ങളിലാടി പ്രതിപക്ഷ പാർട്ടികൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ കേന്ദ്രം തള്ളിയതോടെയാണ് വീണ്ടും കത്തയച്ചത്. യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ കൊവിഡ് പ്രതിരോധത്തിനായി നടപടികൾ സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യം. രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും സാധ്യതകൾ പ്രയോജനപ്പെടുത്തണം. കൊവിഡ് വാക്‌സിൻ പൂർണമായും സൗജന്യമാക്കണം.
തദ്ദേശിയമായ വാക്‌സിൻ ഉത്പാദനത്തിന് ലൈസൻസ് നിർബന്ധമാക്കണം. ബജറ്റിൽ നിന്നുള്ള 35,000 കോടി വാക്‌സിന് വേണ്ടി ചിലവഴിക്കണം. സെൻട്രൽ വിസ്താ പദ്ധതി നിർമാണം നിർത്തിവച്ച് ആ പണം ഓക്‌സിജനും വാക്‌സിനും വാങ്ങാൻ ഉപയോഗിക്കണമെന്നും കത്തിൽ പറയുന്നു.
Story Highlights: letter to modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here