Advertisement

യുവന്റസിനായി 100 ഗോളടിച്ച് റൊണാൾഡൊ; പുതു ചരിത്രവുമായി സൂപ്പർ താരം

May 13, 2021
Google News 1 minute Read

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡൊ ഗോളടിക്കാത്ത മത്സരങ്ങൾ കുറവാണ്. രണ്ട് പതിറ്റാണ്ടോളമായി റൊണാൾഡൊ കളം വാഴുകയാണ്. കാൽപ്പന്തിൽ പുതിയോരു ചരിത്രം കൂടി സ്വന്തം പേരിൽ ചേർത്തിരിക്കുകയാണ് ക്രിസ്റ്റ്യാനോ.

മൂന്ന് രാജ്യങ്ങളിൽ, മൂന്ന് ക്ലബ്ബുകൾക്കായി 100 ഗോൾ നേടുന്ന ആദ്യ താരമായി മാറി ക്രിസ്റ്റ്യാനോ റൊണാൾഡൊ. ഫുട്‌ബോളിൽ തന്നെ അപൂർവ്വമായ നേട്ടങ്ങളിൽ ഒന്നാണിത്. 131 മത്സരങ്ങളിൽ നിന്ന് യുവന്റസിനായി അതിവേഗം 100 ഗോൾ അടിച്ചാണ് താരം പുതിയ ചരിത്രം കുറിച്ചത്. സസൗളോയ്‌ക്കെതിരായ മത്സരത്തിലാണ് താരം പുതിയ റെക്കോർഡ് തീർത്തത്.
45-ാം മിനുറ്റിലാണ് റൊണാൾഡോയുടെ ഇടം കാൽ ഷോട്ട് ഗോൾവല ഭേദിച്ചത്.

സ്‌പോർട്ടിങ് സി.പി, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകൾക്കായാണ് പൊർച്ചുഗൽ താരം ഇതുവരെ കളിച്ചത്. യുണൈറ്റഡിനായി 118 ഗോളുകൾ നേടിയപ്പോൾ, റയലിന് വേണ്ടി 450 തവണ ലക്ഷ്യം കണ്ടു. സിരീ എയിലും താരം ഗോൾ വേട്ട തുടരുകയാണ്. 32 മത്സരങ്ങളിൽ 28 ഗോളുമായി ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ മുൻപന്തിയിലാണ് താരം.

അതേസമയം, സസൗളോയെ 3-1ന് തോൽപ്പിച്ചെങ്കിലും ലീഗിൽ ആദ്യ നാലിലേയ്ക്ക് കടക്കാൻ യുവന്റസിനായില്ല. റൊണാൾഡോയ്ക്ക് പുറമെ അഡ്രിയാൻ റാബിയോട്ട്, പൗലോ ഡിബാല എന്നിവരാണ് സ്‌കോർ ചെയ്തത്. 36 മത്സരങ്ങളിൽ നിന്ന് 72 പോയിന്റുമായി യുവെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. യുവേഫ ചാമ്ബ്യൻസ് ലീഗിലേക്ക് യോഗ്യത നേടണമെങ്കിൽ ആദ്യ നാലിൽ സാന്നിധ്യം അറിയിക്കണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here