ബംഗാളിൽ രണ്ട് ബിജെപി എംഎൽഎമാർ രാജിവച്ചു; അംഗബലം 75 ആയി കുറഞ്ഞു

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ തിരിച്ചടിക്ക് പിന്നാലെ രണ്ട് എംഎൽഎമാർ രാജിവച്ചു. ഇതോടെ പാർട്ടിയിലെ അംഗബലം 75 ആയി കുറഞ്ഞു. പാർട്ടി ഹൈക്കമാന്റ് നിർദേശ പ്രകാരമാണ് രാജി.
കൂച്ച്ബിഹാർ എംപി നിസിത് പ്രമാണിക്, റാണാഘട്ട് എംപി ജഗന്നത് സർക്കാർ എന്നിവരാണ് രാജിവച്ചത്. നിസിത് പ്രമാണിക്കിന്റെ ജയം ദിൻഹതയിൽ നിന്നും ജഗന്നത് സർക്കാരിന്റെ ജയം ശാന്തിപൂരിൽ നിന്നുമായിരുന്നു.
‘ബിജെപി അധികാരത്തിൽ എത്തിയിരുന്നെങ്കിൽ ഞങ്ങൾക്ക് നിരവധി കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായ ഫലമാണ് ബംഗാളിലുണ്ടായത്. അതുകൊണ്ട് എംപിമാരായി തുടരുകയും എംഎൽഎ സ്ഥാനം രാജിവെക്കണമെന്നുമാണ് പാർട്ടി തീരുമാനം’. ജഗന്നത് സർക്കാർ പറഞ്ഞു.
രണ്ട് എംപിമാരെ നഷ്ടപ്പെടുന്നത് ബിജെപിക്ക് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രനീക്കം.
Story Highlights: west bengal, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here