Advertisement

ആംബുലൻസിന് കാത്ത് നിന്നില്ല; അത്യാസന്ന നിലയിലായ കൊവിഡ് രോഗിയെ പിക്കപ്പ് വാനിൽ ആശുപത്രിയിലെത്തിച്ചു

May 14, 2021
Google News 0 minutes Read

അത്യാസന്ന നിലയിലായ കൊവിഡ് രോഗിയെ പിക്കപ്പ് വാനിൽ ആശുപത്രിയിലെത്തിച്ചു പക്ഷെ ജീവൻ രക്ഷിക്കാനായില്ല. കാസർകോട് ജില്ലയിലെ നീലേശ്വരത്താണ് സംഭവം. കൂരാംകുണ്ട് സ്വദേശിയായ സേവ്യറിനെ (സാബു) ആശുപത്രിയിലെത്തിക്കാനാണ് പിക്കപ്പ് വാൻ ഉപയോഗിച്ചത്.

ഭാര്യയുടെ കരച്ചിൽ കണ്ട് ആംബുലൻസിന് കാത്ത് നിൽക്കാതെ നാട്ടുകാർ പിക്കപ്പ് വാൻ ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിവരം. ആദ്യം നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആംബുലൻസിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും സേവ്യറിന്റെ ജീവൻ രക്ഷിക്കാനായില്ല.

പിക്കപ്പ് വാനിൽ കൊണ്ടുപോയതിൽ പരാതിയില്ലെന്ന് മരിച്ച സാബുവിന്റെ ഭാര്യ അനിതയും വ്യക്തമാക്കി. അനിതയുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണ്. മരിച്ച സേവ്യറിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here