Advertisement

ദേശാഭിമാനി ലേഖകൻ കൊവിഡ് ബാധിച്ച് മരിച്ചു

May 14, 2021
1 minute Read
deshabhimani reporter dies covid

ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ ഷിബുമോഹൻ കൊവിഡ് ബാധിച്ച് മരിച്ചു. 46 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മൂന്നാം തിയതി മറ്റുചില അസുഖങ്ങൾ കാരണം ചികിത്സയ്ക്കായി അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റിയിരുന്നു. മൾട്ടിസ്‌പെഷ്യാലിറ്റിയിൽ വെന്റിലെറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുന്നതിനിടെയാണ് അന്ത്യം. സംസ്‌കാരം ഇന്നു വൈകിട്ട് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

ഭാര്യ സുനിത ആറ്റിങ്ങൽ ബീവറേജിലെ ജീവനക്കാരിയാണ്. രണ്ട് ആണ്മക്കളുണ്ട്.

Story Highlights: deshabhimani reporter dies of covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top