നിയമസഭ തെരഞ്ഞെടുപ്പുകളിലെ പോരായ്മകൾ വിലയിരുത്താൻ ഇലക്ഷൻ കമ്മീഷൻ

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയസഭ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ പോരായ്മകളെ കുറിച്ച് പഠിക്കാൻ ഇലക്ഷൻ കമ്മീഷൻ. പോരായ്മകൾ വിലയിരുത്തുന്നതിനും, പുനക്രമീകരണത്തിനും സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിൽ കോർ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയ കേരളം, പശ്ചിമ ബംഗാൾ, അസം ,തമിഴ്‌നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശത്തിന്റെയും വസ്തുതകൾ കമ്മിറ്റി പരിശോധിക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെടാത്തതും അതിൽ ഉണ്ടായിട്ടുള്ള വീഴ്ചകളും, സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും തെരഞ്ഞെടുപ്പ് ചെലവുകളെ കുറിച്ചും കമ്മിറ്റി വിശദമായി പഠിക്കും. ആവശ്യമെങ്കിൽ നിയമ നിർമാണവും നടപ്പിലാക്കും. വോട്ടർഴ്സ് പട്ടികയിൽ പേര് ചേർക്കാത്തത്, പട്ടികയിലെ ആവർത്തനം തുടങ്ങിയ കാര്യങ്ങളും പഠന വിധേയമാക്കും
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഓഫീസർമാരും കമ്മിറ്റിയിൽ അംഗമായിരിക്കും. സംസ്ഥാന അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലുമായിരിക്കും വിവരങ്ങൾ ശേഖരിക്കുക. അതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ, വിവിധ നോഡൽ ഓഫീസർമാർ തുടങ്ങിയവരുടെ സഹായവും തേടും.
Story Highlights: assembly election 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here