ഉത്തർപ്രദേശ് ജയിലിൽ വെടിവയ്പ്പ്; ഗുണ്ടാ തലവനുൾപ്പെടെ മൂന്ന് പേർ മരിച്ചു

ഉത്തർപ്രദേശിൽ ജയിലിൽ വെടിവയ്പ്പ്. ഗുണ്ടാ തലവൻ മുകിം കാല ഉൾപ്പെടെ മൂന്ന് തടവുകാർ മരിച്ചു.
ചിത്രകൂട് ജയിലിൽ ഇന്ന് ഉച്ചയോടെയാണ് വെടിവയ്പ്പുണ്ടായത്. വിചാരണ തടവുകാർ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായെതെന്ന് പൊലീസ് പറയുന്നു. അൻസുൽ ദീക്ഷിത് എന്ന് തടവുകാരനാണ് മുകിം കാലയെയും കൂട്ടാളിയെയും വെടിവച്ച് കൊലപ്പെടുത്തിയത്. ജയിലിൽ ഒളിച്ചുകടത്തിയ തോക്ക് ഉപയോഗിച്ചാണ് അൻസുൽ ദീക്ഷിത് പല തവണ നിറയൊഴിച്ചത്. അൻസുൽ പിന്നീട് പൊലീസിന്റ വെടിയേറ്റ് മരിച്ചു.
നേരത്തെ തന്റെ മകന് വധഭീഷണിയുണ്ടെന്ന് കാണിച്ച് മുകിം കാലയുടെ അമ്മ സുരക്ഷ വർധിപ്പിക്കാനായി അപേക്ഷ സമർപ്പിച്ചിരുന്നു. ജയിലിൽ വച്ച് കൊല്ലപ്പെടുമെന്നായിരുന്നു കാലയുടെ അമ്മയ്ക്ക് ലഭിച്ച ഭീഷണി സന്ദേശം. തുടർന്ന് ജയിലിൽ സുരക്ഷ വർധിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
അതേസമയം, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ജയിൽ അധികൃതരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
Story Highlights: Gang war, uttar pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here