Advertisement

കൊവിഡ് വാക്സിൻ നയം വിശാലമാക്കും; കൊവാക്സിൻ ഫോർമുല മറ്റു സ്ഥാപനങ്ങൾക്ക് കൈമാറുമെന്ന് കേന്ദ്രം

May 14, 2021
Google News 2 minutes Read

രാജ്യത്തെ കൊവിഡ് വാക്സിൻ നയം കൂടുതൽ വിശാലമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. വാക്സിൻ നിർമിക്കാൻ തയാറുള്ള ആർക്കും കൊവാക്സിൻ ഫോർമുല കൈമാറാൻ തയാറാണെന്ന് കേന്ദ്രം അറിയിച്ചു. അതോടൊപ്പം ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്സിനുകൾക്കും രാജ്യത്ത് അനുമതി നൽകുവാനും ധാരണയായിട്ടുണ്ട്.

കൊവിഡ് വന്നു പോയവർക്ക് ആറുമാസത്തിനു ശേഷം വാക്സിൻ സ്വീകരിച്ചാൽ മതിയെന്നും വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. കൊവിഷീൽഡ് ഡോസുകൾ സ്വീകരിക്കുന്നതിലെ ഇടവേള കൂട്ടാനും നിർദ്ദേശമുണ്ട്. കൂടാതെ റഷ്യയുടെ സ്പുട്നിക് വാക്സിൻ അടുത്തയാഴ്‌ച മുതൽ പൊതുവിപണിയിൽ ലഭ്യമാക്കും.

Story Highlights: Government expand Covaxin formula to be transferred to those willing to manufacture

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here