Advertisement

വെന്റിലേറ്ററും റെംഡെസിവറുമായി യൂറോപ്യൻ യൂണിയന്റെ സഹായം ഇന്ന് ഇന്ത്യയിലെത്തും

May 14, 2021
Google News 1 minute Read

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ലോക രാജ്യങ്ങളുടെ സഹായം തുടരുന്നു. വെന്റിലേറ്ററുകൾ, റെംഡിസിവർ മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയടക്കം യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ സഹായം ഇന്ന് ഇന്ത്യയിലെത്തും.

223 വെന്റിലേറ്ററുകളും 55,000 കുപ്പി റെംഡെസിവർ മരുന്നും മറ്റ് മെഡിക്കൽ ഉപകരണങ്ങളുമാണ് എത്തുക. ജർമനി, പോർച്ചുഗൽ, നെതർലന്റ് എന്നീ രാജ്യങ്ങളാണ് സഹായമെത്തിക്കുന്നത്. ഖസാക്കിസ്ഥാനിൽ നിന്ന് 5.6 മില്ല്യൺ മാസ്‌കുകൾ ഇന്ന് ഇന്ത്യയിലെത്തികഴിഞ്ഞു. അമേരിക്ക, റഷ്യ, ബ്രിട്ടൺ തുടങ്ങി നിരവധി രാജ്യങ്ങളാണ് ഇന്ത്യക്ക് മഹാമാരിക്കാലത്ത് സഹായമെത്തിക്കുന്നത്.

Story Highlights: covid 19, european union

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here