ഓക്സിജന്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്‍തുക്കൾ സൗജന്യമായി എത്തിക്കൻ ‘ഓല’

രാജ്യത്ത് കൊവിഡ് വ്യാപനം അതിസങ്കീർണ്ണമായി തുടരുന്ന സാഹചര്യത്തില്‍ രോഗികള്‍ നേരിടുന്ന ഓക്സിജന്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്‍തുക്കളുടെ ക്ഷാമം പരിഹരിക്കുന്നതിന് സഹായഹസ്തവുമായി ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഓല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജന്‍ കോണ്‍സന്റ്രേറ്ററുകളും, മരുന്നുകളും സൗജന്യമായി നല്‍കുമെന്ന് ഓല പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്. ആവശ്യക്കാര്‍ക്ക് ഓല ആപ്പ് വഴി കോണ്‍സന്റ്രേറ്ററുകള്‍ ആവശ്യപ്പെടാവുന്നതാണ്. കമ്പനി അത് സൗജന്യമായി വീടുകളില്‍ എത്തിച്ചു നൽകും.
രോഗം ഭേദമായവരുടെ പക്കല്‍ മരുന്നുകള്‍ മിച്ചമുണ്ടങ്കില്‍ അത് പാഴാക്കാതെ തിരിച്ചെടുക്കുവാനും പദ്ധതിയുണ്ടെന്ന് ഓല അറിയിച്ചു. ബംഗളൂരുവിലാണ് പദ്ധതി ആരംഭിക്കുന്നത്. തുടര്‍ന്നുള്ള ഘട്ടത്തില്‍ മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പ്രതിസന്ധിഘട്ടങ്ങളില്‍ നമുക്ക് ഒന്നിച്ച് നിന്ന് പരസ്പരം കൈത്താങ്ങാകാം എന്നും ഓല സിഇഒ ഭവിശ് അഗര്‍വാള്‍ പറഞ്ഞു.
Story Highlights: Ola cabs offers free delivery of oxygen concentrators
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here