സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടാന്‍ ശുപാര്‍ശ

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ ശുപാര്‍ശ. നിലവിലെ നിയന്ത്രണങ്ങള്‍ തുടരണം. വിദഗ്ധ സമിതിയാണ് ശുപാര്‍ശ നല്‍കിയത്. ലോക്ക് ഡൗണില്‍ യാതൊരു ഇളവും പാടില്ല. നിയന്ത്രണം ഇതേപടി തുടരണമെന്നും ശുപാര്‍ശ.
ഇതില്‍ അന്തിമ തീരുമാനം വൈകീട്ടായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ആറ് മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്. മുഖ്യമന്ത്രി ലോക്ക് ഡൗണ്‍ നീട്ടുന്നത് ഔദ്യോഗികമായി അറിയിച്ചേക്കും.
വിവിധ വകുപ്പുകള്‍ ഇക്കാര്യത്തില്‍ അഭിപ്രായം അറിയിച്ചു. മിനി ലോക്ക് ഡൗണ്‍ അടക്കമുള്ള ഉപാധികള്‍ ഉപയോഗിച്ചിട്ടും സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നില്ല. ലോക്ക് ഡൗണിന്റെ ഫലം കൊവിഡ് കണക്കില്‍ ഇതുവരെ വന്നില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Story Highlights: covid 19, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here