നാളെ മലപ്പുറത്ത് കൊവിഡ് വാക്‌സിനേഷന്‍ ഇല്ല

മലപ്പുറത്ത് നാളെ കൊവിഡ് വാക്‌സിനേഷന്‍ ഇല്ല. ജില്ലയില്‍ നാളെ റെഡ് അലേര്‍ട്ട് ആയതിനാലാണ് തീരുമാനം. നേരത്തെ കണ്ണൂരിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ലെന്ന് അറിയിച്ചിരുന്നു. നാളത്തേക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തിങ്കളാഴ്ച വാക്‌സിന്‍ നല്‍കും.
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദമായി മാറിയ സാഹചര്യത്തില്‍ ഇന്ന് രാത്രി കേരളത്തിന് വളരെ നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും സമീപ ജില്ലകളിലും അതിതീവ്ര മഴയോ അതിശക്തമായ മഴയോ ഉണ്ടാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here