കാർ വാങ്ങാൻ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ 1.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദമ്പതികൾ പിടിയിൽ

ആർഭാട ജീവത്തിന് സ്വന്തം കുഞ്ഞിനെ വിറ്റ് ദമ്പതികൾ. ഉത്തർപ്രദേശിലെ കന്നൗജ് ജില്ലയിലാണ് സംഭവം. സെക്കന്റ് ഹാൻഡ് കാർ വാങ്ങാനായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയാണ് 1.5 ലക്ഷത്തിന് വിറ്റത്. കുട്ടിയുടെ മുത്തച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. പിന്നാലെ ദമ്പതികളെ പിടികൂടി. ടൈംസ് നൗ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
മൂന്ന് മാസം മുമ്പാണ് യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. ഗുർസാഹായ്ഗഞ്ച് കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യവസായിക്കാണ് കുഞ്ഞിനെ വിറ്റത്. വ്യാഴാഴ്ചയാണ് യുവതിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയത്. കുഞ്ഞ് ഇപ്പോഴും വ്യവസായിയുടെ പക്കലാണെന്നും ദമ്പതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here