Advertisement

കൊല്ലം കരവാളൂരില്‍ വാക്‌സിനേഷന്‍ ക്യാമ്പില്‍ എത്തിയത് നൂറുകണക്കിന് പേര്‍; തിക്കും തിരക്കും

May 15, 2021
1 minute Read

കൊല്ലം അഞ്ചല്‍ കരവാളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വാക്‌സിനേഷന്‍ ക്യാമ്പില്‍ തിക്കും തിരക്കും. വാക്‌സിനെടുക്കാന്‍ കേന്ദ്രത്തില്‍ നൂറുകണക്കിന് ആളുകളാണെത്തിയത്. പ്രായമായവര്‍ വരെ വാക്‌സിനെടുക്കാന്‍ കാത്തുനില്‍ക്കുന്നുണ്ട്. ക്യാമ്പില്‍ തര്‍ക്കം തുടരുന്നുവെന്നും വിവരം.

ഏഴ് മണി മുതല്‍ ആളുകള്‍ എത്തി തുടങ്ങിയിരുന്നു. ക്യാമ്പിലെത്തിയവരില്‍ ചിലര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഒരു വാര്‍ഡിലെ 14 പേര്‍ക്ക് മാത്രം ഇന്ന് വാക്‌സിന്‍ നല്‍കാന്‍ തീരുമാനമെടുത്തിരുന്നു. ആശാ വര്‍ക്കര്‍മാര്‍ ഇക്കാര്യം അറിയിച്ചിരുന്നതുമാണ്.

തീരുമാനം സംബന്ധിച്ച ആശയകുഴപ്പമാണ് തിരക്കിന് കാരണമായത്. ഏകോപനത്തിന്റെ കുറവാണ് തിരക്കിന് കാരണമെന്നും വിവരം. റെഡ് അലര്‍ട്ടായിരുന്നതിനാല്‍ ഇന്നലെ ജില്ലയില്‍ വാക്‌സിനേഷന്‍ ഇല്ലായിരുന്നു.

Story Highlights: kollam, covid vaccination

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top