Advertisement

സത്യപ്രതിജ്ഞാ ചടങ്ങിൽ പരമാവധി കുറച്ച് ആളുകൾ മാത്രം പങ്കെടുക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

May 15, 2021
1 minute Read

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പരമാവധി ആളുകളെ മാത്രമേ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുപ്പിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‌. പരമാവധി ചുരുക്കി വളരെ കുറച്ച് ആളുകൾ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ എന്നും വിശദാംശങ്ങൾ വഴിയേ അറിയിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, മന്ത്രിമാരെക്കുറിച്ച് ആലോചിക്കാൻ പോകുന്നതേയുള്ളൂ എന്നും ആലോചിക്കാത്ത കാര്യത്തെക്കുറിച്ച് തനിക്കു ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾ അവസരം വിനിയോഗിച്ച് പേരുകൾ പറയട്ടെ, അതിനുശേഷം താൻ പറയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Story Highlights: Kerala CM Pinarayi vijayan about swearing in- ceremony

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top