കൊച്ചിയിൽ നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ട് മുങ്ങി; ഉടമയടക്കം 8 പേരെ കാണാതായി

കൊച്ചിയിൽ നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ട് കടലിൽ മുങ്ങി. തമിഴ്നാട്ടിൽ നിന്നുള്ള മുരുകൻ തുണെ എന്ന ബോട്ടാണ് ലക്ഷദ്വീപിന് അടുത്ത് വച്ച് മുങ്ങിയത്.
ബോട്ടിൽ ഉടമയടക്കം എട്ട് പേരാണ് ഉണ്ടായിരുന്നതെന്ന് മത്സ്യതൊഴിലാളികൾ ട്വന്റിഫോറിനോട് പറഞ്ഞു. ഏപ്രിൽ 29ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ടത് മൂന്ന് ബോട്ടുകളാണ്. ഇതിൽ ഒരു ബോട്ടാണ് മുരുകൻ തുണെ. മുരുകൻ തുണെ ബോട്ട് കാണാതായ വിവരം ബന്ധുക്കളെ അറിയിച്ചത് മറ്റ് ബോട്ടിലെ തൊഴിലാളികളാണ്. ബോട്ട് മുങ്ങി പോയെന്നാണ് സാറ്റ്ലൈറ്റ് ഫോൺ വഴി അറിയിച്ചതെന്ന് മത്സ്യതൊഴിലാളി നാരായണൻ മുരുകൻ ട്വന്റിഫോറിനോട് പറഞ്ഞു.
അതേസമയം, ബോട്ടിലെ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് സൂചന. രക്ഷപ്പെട്ടവർ ബന്ധുക്കളെ വിളിച്ചുവെന്നും റിപ്പോർട്ടുണ്ട്. സ്ഥലത്ത് കോസ്റ്റ് ഗാർഡ് പരിശോധന നടത്തുകയാണ്.
Story Highlights: murugan thunai boat sank in lakshadweep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here