ഇറ്റാലിയൻ ഓപ്പൺ: ലോക ഒന്നാം നമ്പർ ജോക്കോവിച്ച് സെമിയിൽ

സ്റ്റെഫാനോസ് സിറ്റ്സിപാസിന്റെ അട്ടിമറി ഭീഷണി അതിജീവിച്ച് നോവാക് ജോക്കോവിച്ച് ഇറ്റാലിയൻ ഓപ്പണിന്റെ സെമി ഫൈനലിൽ. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ലോക ഒന്നാം നമ്പർ താരം ജോക്കോവിച്ച് ഗ്രീസിന്റെ സിറ്റ്സിപാസിനെ മറികടന്നത്. സ്‌കോർ 4-6, 7-5, 7-5. ആദ്യ സെറ്റ് സിറ്റ്സിപാസ് അനായാസം നേടിയിരുന്നു.
എന്നാൽ രണ്ടാം സെറ്റിൽ സെർബിയൻ താരം തിരിച്ചടിച്ചു. നിർണായമായ മൂന്നാം സെറ്റ് 6-4ന് സിറ്റ്സിപാസിന് സ്വന്തമാക്കാനുള്ള അവസരമുണ്ടായിരുന്നു. സർവ് ബ്രേക്ക് ചെയ്ത് സ്‌കോർ 5-5 ആക്കി. പിന്നീട് സ്വന്തം സെർവിൽ പോയിന്റ് നേടുകയും സിറ്റ്സിപാസിന്റെ സർവ് ഭേദിക്കുകയും ചെയ്തതോടെ സെറ്റും മത്സരവും ജോക്കോ സ്വന്തമാക്കി.
ഏഴാം സീഡ് ആന്ദ്രേ റുബ്ലേവിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ചാണ് സൊനേഗൊ സെമിയിൽ കടന്നത്. സ്‌കോർ 3-6, 6-4, 6-3. സെമിയിൽ ജോക്കോവിച്ചിനെയാണ് ഇറ്റാലിയൻ താരം നേരിടുക. നേരത്തെ നേരിട്ടുള്ള സെറ്റുകൾക്ക് അലക്സാണ്ടർ സ്വെരേവിനെ മറികടന്ന റാഫേൽ നദാൽ സെമിയിലെത്തിയിരുന്നു. സ്‌കോർ 3-6, 4-6. യുഎസിന്റെ റില്ലി ഒപെൽക്കയാണ് സെമിയിൽ നദാലിന്റെ എതിരാളി. അർജന്റീനയുടെ ഫെഡറികോ ഡെൽബോണിസിനെ 7-5, 7-6ന് തോൽപ്പിച്ചാണ് ഒപെൽക സെമിയിലെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here