Advertisement

സെൽഫി എടുക്കുന്നതിനിടെ 20കാരൻ കിണറ്റിൽ വീണ് മരിച്ചു

May 15, 2021
0 minutes Read

ട്രാക്ടറിൽ ഇരുന്ന് സെൽഫിയെടുത്ത 20കാരൻ കിണറ്റിൽ വീണ് മരിച്ചു. ചെന്നൈ വാണിയമ്പാടിയിലെ ചിന്നമോട്ടൂർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. കാറ്ററിങ് ജോലിക്കാരനായ കെ സജീവ് എന്ന യുവാവിനെയാണ് അപകടത്തിൽ മരിച്ചത്.

വീടിന് സമീപമുള്ള പാടത്ത് ട്രാക്ടറിന് മുകളിൽ കയറിയാണ് യുവാവ് ആദ്യം സെൽഫിയെടുത്തത്. ഈ ചിത്രം തന്റെ പ്രൊഫൈൽ പിക് ആക്കുകയും ചെയ്തു. ചിത്രം കണ്ട സുഹൃത്തുക്കൾ അഭിനന്ദിച്ചതോടെ കൂടുതൽ സെൽഫി എടുക്കാൻ തീരുമാനിച്ചു. ട്രാക്ടർ ഓൺ ആക്കി ചിത്രങ്ങൾ പകർത്തിയത്. ഈ സമയം പിന്നോട്ടുനീങ്ങിയ ട്രാക്ടർ 120 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു. കിണറ്റിൽ 35അടിയോളം വെള്ളമുണ്ടായിരുന്നു.

സംഭവം അറിഞ്ഞ കർഷകർ പൊലീസിനെയും അഗ്‌നിശമനസേനയെയും വിവരമറിയിച്ചു. നാലു മണിക്കൂർ നീണ്ട പരിശ്രമത്തിൽ വെള്ളം വറ്റിച്ച ശേഷമാണ് കിണറ്റിൽ നിന്ന് യുവാവിൻറെ മൃതദേഹവും ട്രാക്ടറും പുറത്തെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top