Advertisement

കൊവിഡ് കാലത്ത് ചികിത്സ ഉറപ്പാക്കാൻ ‘അപ്പോത്തിക്കരി’ പദ്ധതിയുമായി ബേപ്പൂര്‍ എംഎല്‍എ

May 16, 2021
1 minute Read

കോഴിക്കോട്, കൊവിഡും ലോക്ക്ഡൗണും കാരണം ആശുപത്രിയിൽ എത്താൻ കഴിയാത്ത രോഗികൾക്ക് ആശ്വാസവുമായി ബേപ്പൂർ നിയുക്ത എംഎല്‍എ മുഹമ്മദ് റിയാസ്. രോഗികളുടെ വീടുകളിൽ നേരിട്ടെത്തി ചികിത്സ ഉറപ്പാക്കാനായി  അപ്പോത്തിക്കിരി എന്ന പദ്ധതിയാണ് ജനങ്ങള്‍ക്ക് ആശ്വാസമാകുന്നത്. 

ചികിത്സ വേണ്ടവരെ നേരിട്ട് കാണും. അതിനായി ഡോക്ടർമാരും നഴ്സും മിനി ഫാർമസിയും തയ്യാർ. ആവശ്യമുള്ളവർക്ക് പരിശോധനകൾക്കായി മിനി ലാബും സജ്ജീകരിച്ചിട്ടുണ്ട്.

കൊവിഡ് രോഗികൾ കൂടിയതോടെ ആശുപത്രിയിൽ പോകാൻ മടിക്കുന്നവർക്കും ലോക്ക്ഡൗണിൽ ആശുപത്രികളിലെത്താൻ കഴിയാത്തവർക്കുമായുള്ള സൗകര്യമാണ് അപ്പോത്തിക്കിരിയിലൂടെ ഉറപ്പാക്കുന്നതെന്ന് റിയാസ് പറയുന്നു. ബേപ്പൂർ നിയോജകമണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനമായ നമ്മുടെ ബേപ്പൂർ പദ്ധതിയുടെ ഭാഗമാണ് പുതിയ ആശയം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top