Advertisement

ഇന്ത്യയിലും യു.കെയിലും കണ്ടെത്തിയ കൊറോണ വകഭേദങ്ങൾക്കെതിരെ കൊവാക്സിൻ ഫലപ്രദമെന്ന് ഭാരത് ബയോടെക്

May 16, 2021
Google News 0 minutes Read

ഇന്ത്യ യു.കെ എന്നിവിടങ്ങളിൽ കണ്ടെത്തിയ കൊവിഡ് വകഭേദങ്ങൾക്കെതിരെ കൊവാക്സിൻ ഫലപ്രദമാണെന്ന് ഭാരത് ബയോ ടെക്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

ബി 1617, ബി 117 എന്നിവ ഉൾപ്പെടെ കൊറോണ വൈറസിന്റെ പ്രധാന വകഭേദങ്ങൾക്കുമെതിരെ കൊവാക്‌സിൻ ഫലപ്രദമാണെന്ന് നിർമാതാക്കൾ അവകാശപ്പെട്ടു. പരീക്ഷിച്ച എല്ലാ പ്രധാന വകഭേദങ്ങളേയും കൊവാക്‌സിൻ നിർവീര്യമാക്കുന്നുവെന്ന് ഭാരത് ബയോടെക് അറിയിച്ചു.

ഇത് സംബന്ധിച്ച് മെഡിക്കൽ ജേണലായ ക്ലിനിക്കൽ ഇൻഫെക്ഷിയസ് ഡിസീസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ഭാരത് ബയോടെക് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ട്വിറ്ററിൽ പങ്കുവെച്ചു. ഐ.സി.എം.ആറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേർന്നാണ് കൊവാക്സിൻ വികസിപ്പിച്ചെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here