കണ്ണൂര്‍ – തലശേരി ദേശീയപാതയില്‍ വീണ്ടും ടാങ്കര്‍ ലോറി അപകടം

കണ്ണൂര്‍ – തലശേരി ദേശീയപാതയിലെ മേലെ ചൊവ്വയില്‍ വീണ്ടും ടാങ്കര്‍ ലോറി അപകടം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. കനത്ത മഴയില്‍ റോഡില്‍ നിന്നും തെന്നിമാറി റോഡിന്റെ വരുത്തുള്ള മണ്‍തിട്ടയില്‍ ഇടിച്ച് കയറുകയായിരുന്നു. പാചക വാതക ചോര്‍ച്ചയില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഗതാഗതം വഴി തിരിച്ച് വിട്ടു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദനം മൂലം രണ്ട് ദിവസമായി കനത്ത മഴയാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്. മംഗളുരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പാചകവാതകം കയറ്റിപ്പോകുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഏതാനം ദിവസം മുൻപാണ് ചാല ബൈപ്പാസ് റോഡിലും ടാങ്കര്‍ ലോറി മറിഞ്ഞത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here