Advertisement

ഹരിയാനയിൽ ലോക്ക്ഡൗൺ 24 വരെ നീട്ടി

May 16, 2021
0 minutes Read

ഹരിയാനയിൽ സമ്പൂർണ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. ലോക്ക്ഡൗൺ നാളെ അവസാനിക്കാനിരിക്കെയാണ് സർക്കാർ നടപടി. സംസ്ഥാനത്തെ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി അനിൽ വിജ് പറഞ്ഞു. ലോക്ക്ഡൗൺ സമയത്ത് പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

ആശുപത്രികളിൽ മെഡിക്കൽ ഓക്‌സിജന്റെ ആവശ്യകത വർദ്ധിച്ചു. നിലവിലെ സ്ഥിതിഗതികൾ പരിഹരിക്കാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യം, മേയ് 3 മുതൽ 10വരെയാണ് ഹരിയാനയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. പിന്നീട് 17 വരെയും ഇപ്പോൾ 24വരെയും നീട്ടുകയായിരുന്നു.

സംസ്ഥാനത്ത്, ശനിയാഴ്ച 9676 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 144 പേർ മരിച്ചു. നിലവിൽ 95,946 പേരാണ് ചികിത്സയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി 8.36%.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top